മോദിയെ ഒഴിവാക്കി സര്‍ക്കാര്‍ പരസ്യം... സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമാണ് പരസ്യത്തിന് പിന്നിലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍; വിവാദത്തോട് പ്രതികരിക്കാതെ സർക്കാർ

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കെട്ടിപ്പടുക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയതായി ആരോപണം. കേരളത്തിന് പുറത്ത് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലെ പരസ്യത്തില്‍ നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങള്‍ നല്‍കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും നല്‍കിയ പരസ്യങ്ങളിലെ വാചകങ്ങളില്‍ പിഴവുണ്ടെന്നും ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.
എന്നാല്‍ സംസ്ഥാനത്തെ പരസ്യങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായത്. അതേസമയം, വിവാദത്തോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമാണ് പരസ്യത്തിന് പിന്നിലെന്ന് ഇതിനോടകം തന്നെ ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























