പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായവുമായി സര്‍ക്കാര്‍ ; സഹായധനം ലഭിക്കാന്‍ ഓഫീസുകള്‍ തോറും കേറിയിറങ്ങേണ്ടതായി വരില്ല ; ബിഎല്‍ഒമാര്‍ വിവരശേഖരണത്തിനായി വീടുകളിലെത്തും

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായവുമായി സര്‍ക്കാര്‍. സഹായധനം ലഭിക്കാന്‍ ഓഫീസുകള്‍ തോറും കേറിയിറങ്ങണ്ട. ദുരിത ബാധിതരുടെ വിവരങ്ങള്‍ അന്വേഷിക്കാനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകളിലേക്ക് എത്തും. ഓരോ വീടുകളിലും എത്തി ബിഎല്‍ഒമാര്‍ അവശ്യവിവരങ്ങള്‍ ശേഖരിക്കും. വാര്‍ഡ് അംഗമോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ശേഷം അന്തിമ പട്ടിക തയാറാക്കും. ഇതിനു ശേഷമാകും ധനസഹായം ലഭ്യമാക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ലിസ്റ്റ് തയാകുമാറാക്കും. ഓരോ അപേക്ഷയും പ്രത്യേക ഫയലായി സൂക്ഷിക്കാനും കലക്റ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍, ഐഎഫ്‌എസ് സി കോഡ് സഹിതം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാകും.
എറണാകുളം എഴുന്നൂറിലേറെ ബിഎല്‍ഒമാര്‍ വിവരശേഖരണം ആരംഭിച്ചതായി കളക്ടർ മുഹമ്മദ് സഫിറുള്ള അറിയിച്ചു. പ്രളയം വിതച്ച പത്തനംതിട്ട ജില്ലയിലും സഹായധനം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
വീടുകളിലെ നഷ്ടക്കണക്ക് ശേഖരിക്കുന്നതിനായി ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് എത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുക. വില്ലേജ് ഓഫീസുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്വീകരിച്ച അപേക്ഷകളും ബില്‍ഓമാര്‍ മാര്‍ഗരേഖയായി സൂക്ഷിക്കും. രണ്ട് ദിവസം വീടുകളില്‍ വെള്ളം കെട്ടിനിന്ന വീടുകളുടെ ഉടമസ്ഥര്‍ക്കാണ് സഹായം നല്‍കുക. പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കും.
ഓരോ വാര്‍ഡിലേയും ജനപ്രതിനിധിയ്ക്കും ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ക്കും ഒപ്പമായിരിക്കും ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ സഹായം ലഭ്യമാക്കുമെന്ന് വാഗ്ധാനം നല്‍കിക്കൊണ്ട് ഒരുവിഭാഗം ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അപേക്ഷ ഫോമുകളുമായി എത്തുന്ന ഇവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയുള്ളത് ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്വകാര്യ വ്യക്തികളേയോ സംഘടനകളേയോ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























