പ്രളയബാധിത പ്രദേശങ്ങളിൽ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു; ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കെപിസിസി നേതൃയോഗം 30നു ഇന്ദിരാഭവനില്‍ ചേരും

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം തുടരുന്നു. കേരളത്തില്‍ പ്രളയബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു. ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ രാഹുല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎ ഹസന്‍, പിസി വിഷ്ണുനാഥ് ഉള്‍പ്പടെയുള്ള കോണ്‍ജഗ്രസ് നേതാക്കളുമൊത്താണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുന്നത്.
രാവിലെ ചെങ്ങന്നൂരിലെത്തിയ രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകളിലും അദ്ദേഹം എത്തും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന രാഹുല്‍ നാളെ കോഴിക്കോടേക്ക് തിരിക്കും. അവിടെ നിന്നും വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഹെലികോപ്ടറില്‍ പോകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കെപിസിസി നേതൃയോഗം 30നു ഉച്ചയ്ക്കു മൂന്നരയ്ക്ക് ഇന്ദിരാഭവനില്‍ ചേരും.
സംസ്ഥാനത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























