ലോക്നാഥ് ബെഹ്റയ്ക്ക് പിന്നാലെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരും സാലറി ചാലഞ്ചിന് പിന്തുണയുമായി രംഗത്തുവന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.
മുന്‍ എംഎല്‍എ ആന്‍റണി രാജു ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.
സ്പീക്കറുടെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha

























