കേരള സംസ്ഥാനത്തെ കരകയറ്റാനായി എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാക്കണം ; വി.എസ് അച്യുതാനന്ദന്

പ്രളയ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരള സംസ്ഥാനത്തെ കരകയറ്റാനായി എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്.
ദുരിതാശ്വാസനിധിയിലേക്ക് ജനപ്രതിനിധികള്‍ സംഭാവന നൽകി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എസ്. ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
സംസ്ഥാനത്തെ എല്ലാ ജനങ്ങളും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയാല് പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മികച്ച പ്രതികരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിക്കുന്നത്. തിങ്കളാഴ്ച രാത്രി 11.30 വരെയുള്ള കണക്ക് അനുസരിച്ച് 715.02 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 132 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പെയ്‌മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യു.പി.ഐകളും വഴിയും 43 കോടി രൂപ പേറ്റിഎം വഴിയും ലഭിച്ചതാണ്.
https://www.facebook.com/Malayalivartha

























