പ്രളയക്കെടുതിയില്‍ ജീവൻ നഷ്ടപെട്ടത് മൂന്ന് ലക്ഷത്തിലേറെ പക്ഷി മൃഗാദികള്‍ക്ക് ; ഇവയില്‍ ഏറേയും പക്ഷികൾ ; ചത്ത മൃഗങ്ങളുടെ ശരീരം ശാസ്ത്രീയമായി മറവ് ചെയ്യണം എന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ ജീവൻ നഷ്ടപെട്ടത് മൂന്ന് ലക്ഷത്തിലേറെ പക്ഷി മൃഗാദികള്‍ക്ക്. പ്രളയം പ്രതിസന്ധി തീര്‍ത്ത ആറ് ജില്ലകളിലായി 3,04,251 ജന്തുക്കളെ ഇതുവരെ സംസ്‌കരിച്ചു. ഇവയില്‍ ഏറേയും പക്ഷികൾ. ഏറ്റവും കൂടുതല്‍ ജീവികൾക്ക് ജീവന്‍ നഷ്ടമായത് തൃശൂര്‍ ജില്ലയിൽ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ കണക്കുകൾ തദ്ദേശവകുപ്പ് പുറത്തുവിട്ടു. അനൗദ്യോഗിക കണക്കു പ്രകാരം ജീവൻനഷ്ടപെട്ട പക്ഷി മൃഗാദികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് കടക്കും, സംസ്ഥാനത്താകെ കണക്കാക്കുമ്പോൾ ഇതിന്റെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പശു, പോത്ത്, എരുമ, പന്നി എന്നിങ്ങനെ 2,242 വലിയ മൃഗങ്ങളേയും, നായ, പൂച്ച, എലി അടക്കമുള്ള 2,150 ചെറിയ മൃഗങ്ങളേയും, 2,99859 പക്ഷികളേയുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഏറ്റവും കൂടുതല്‍ ജീവികൾക്ക് ജീവന്‍ നഷ്ടമായത് തൃശൂര്‍ ജില്ലയിലാണ്. 1,60,123 പക്ഷികളേയും 1966 മൃഗങ്ങളേയും ഇവിടെ സംസ്‌കരിച്ചു.
പ്രളയം ഉണ്ടായ സമയം വീടുകളിലും ഫാമുകളിലും ജന്തുക്കളെ പൂട്ടിയിട്ടതും കെട്ടിയിട്ടതും ജീവൻ നഷ്ടമാകാൻ കാരണമായി.
https://www.facebook.com/Malayalivartha

























