വെള്ളം കയറി കേടായ ഗൃഹോപകരണങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ഒരുക്കി കമ്പനികൾ

മഹാപ്രളയം കേരളത്തെ വി വിഴുങ്ങിയപ്പോൾ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിൽ വീടുകളില്‍ വെള്ളം കയറി കോടികണക്കിന് രൂപയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതോടെ കേടായ ഉപകരണങ്ങള്‍ അതിവേഗം സര്‍വീസ് ചെയ്തുകൊടുക്കാന്‍ കമ്പനികൾ സൗകര്യമൊരുക്കുന്നു. മിക്ക കമ്ബനികളും ലേബര്‍ ചാര്‍ജ് ഈടാക്കുന്നില്ല. സ്‌പെയര്‍ പാര്‍ട്‌സിന് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
സോണി, എല്‍ജി, സാംസങ്, ഗോദ്‌റെജ്, പാനസോണിക്, വി-ഗാര്‍ഡ്, ഐഎഫ്ബി, വേള്‍പൂള്‍ എന്നിവയാണ് സര്‍വ്വീസ് ക്യാമ്പുകൾ ആരംഭിക്കുന്നതായി അറിയിച്ചത്. എല്‍ജി, സാംസങ്, ഗോദ്‌റെജ്, വി-ഗാര്‍ഡ്, ഐഎഫ്ബി, വേള്‍പൂള്‍ എന്നിവയുടെ സര്‍വ്വീസ് ക്യാമ്പ് ആരംഭിച്ചു. സോണിയുടെ ക്യാമ്പ് സെപ്റ്റംബര്‍ 1ന് ആരംഭിക്കും.
https://www.facebook.com/Malayalivartha

























