പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടും

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തെ പുനര്‍ സൃഷ്ടിക്കാനായി ധാരാളം പണം അനിവാര്യമാണെന്നും ലോക ബാങ്കിന്റെ സഹായം കൂടി ലഭിച്ചാല്‍ മാത്രമേ കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നും ധനവകുപ്പ് വ്യക്തമാക്കി. ലോക ബാങ്കിന്റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി.
വായ്പയ്ക്കായി നാളെ ലോക ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























