Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കാമുകന്മാരുമായി ഉണ്ടായിരുന്ന ബന്ധവും, സ്വഭാവരീതികളും അക്കമിട്ട് നിരത്തിയ സൗമ്യ എല്ലാത്തിനും പിന്നില്‍ 'ശ്രീയെന്ന് കുറിച്ചു... ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സൗമ്യ സൂചിപ്പിച്ച "ശ്രീ" ആര് ?

30 AUGUST 2018 10:46 AM IST
മലയാളി വാര്‍ത്ത

കാമുകന്മാരുമായി കിടപ്പറ പങ്കിടാൻ ഒരുകുടുംബത്തെ മുഴുവൻ യമപുരിക്കയച്ച കൂട്ടക്കൊലക്കേസ്പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങും. ഡയറി കുറിപ്പിലും ആത്മഹത്യാ കുറിപ്പിലുമെല്ലാം സൗമ്യ എഴുതിയിട്ടുള്ള ശ്രീ എന്നയാള്‍ ആരാണെന്ന് തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. നേരത്തേ കൊലപാതകത്തില്‍ സൗമ്യയ്‌ക്കൊപ്പം മറ്റൊരാള്‍ക്കും കൂടി പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കി സൗമ്യ എഴുതിയ ഡയറികുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ കുറിപ്പിലുള്ള ആണ്‍ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ആരേയും കൊന്നിട്ടില്ലെന്ന് തനിക്ക് തെളിയിക്കാന്‍ കഴിയുമെന്ന് സൗമ്യ കുറിപ്പുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. അഞ്ച് നോട്ട് ബുക്കുകളിലും പേപ്പറിലുകളിലുമായുള്ള കുറിപ്പുകളില്‍ താനുമായി ബന്ധമുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഉണ്ടായിരുന്നു.

മകളെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പുകളില്‍ താന്‍ നിരപരാധിയാണെന്നും അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നുമാണ് സൗമ്യ കുറിച്ചിരിക്കുന്നത്. പുറത്ത് വന്ന ശേഷം വീട്ടുകാരെ ഇല്ലാതാക്കിയവനെ തീര്‍ത്ത് യഥാര്‍ത്ഥ കുറ്റവാളിയായി ജയിലിലേക്ക് വരുമെന്ന് സൗമ്യ എഴുതിയിട്ടുണ്ട്. മൂത്ത മകള്‍ ഐശ്വര്യയോട് പറയുന്ന രീതിയിലാണു ജയിലില്‍ വച്ചെഴുതിയ കുറിപ്പ് തുടങ്ങുന്നത്. ''അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്ക് തിരിച്ചു വരും. കുടുംബം ബാധ്യതയല്ലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുത്തണം. കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയും വരെ ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും െദെവം നടത്തിത്തരും ''- ഈ പരാമര്‍ശമാണ് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. സൗമ്യ എഴുതിയതതെന്ന് കരുതുന്ന ആറു ഡയറികളാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമേ സൗമ്യ തന്നെ പണം കൊടുത്ത് നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നു. സൗമ്യ എഴുതിയെന്ന് പറയുന്ന കുറിപ്പുകള്‍ എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെറിയ കയ്യക്ഷരത്തിലുള്ള കുറിപ്പുകള്‍ പരിശോധിച്ച്‌ വരികയാണ്. സൗമ്യയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം ഫോറന്‍സിക് പരിശോധന നടത്തുകയാണ്. ജയിലില്‍ എത്തിയ ശേഷം സൗമ്യ എഴുതിയ എല്ലാ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്തിലുടനീളം സൗമ്യ തന്റെ ആണ്‍ സൗഹൃദങ്ങളെ കുറിച്ചാണ് വാചാലയായിരിക്കുന്നത്. ഓരോരുത്തരുമായുള്ള ബന്ധവും അവരുടെ സ്വഭാവ രീതികളുമെല്ലാം പറയുന്നുണ്ട്.

നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ മിക്കവരും പ്രദേശത്ത് തന്നെയുള്ളവരാണ്. പലരുമായി സൗമ്യ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു. പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ പോലീസിനെ സ്വാധീനിച്ച്‌ കേസ് അട്ടിമറിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജയിലില്‍ റിമാന്‍ഡ് തടവുകാരി സൗമ്യ ആത്മഹത്യ ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഉത്തരമേഖലാ ജയില്‍ ഡി. ഐ.ജി എസ്. സന്തോഷ് കണ്ടെത്തി.

കൂട്ടകൊലക്കേസ് പ്രതിയായിട്ടും മതിയായ ശ്രദ്ധ നല്‍കിയില്ല. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത് സഹതടവുകാരി ഉണക്കാനിട്ട സാരിയായിരുന്നു. പ്രതി ആത്മഹത്യാപ്രവണത കാണിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാതെ പോയതെന്നും ആര്‍ത്തവ സമയമായതിനാല്‍ ടോയ്‌ലറ്റിലേക്ക് എന്നു പറഞ്ഞാണ് പോയതെന്നുമുളള ജയില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗമ്യയെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ 23 ജീവനക്കാരുണ്ട്. തടവു പ്രതികള്‍ പുറത്ത് പോകുമ്പോൾ ഈ ജീവനക്കാര്‍ അവര്‍ക്കൊപ്പം പോകണമെന്നാണ് ചട്ടം. എന്നാല്‍ സൗമ്യയുടെ കാര്യത്തില്‍ ഇത് പാലിച്ചില്ല. 19 തടവുകാരികളില്‍നിന്നും 20 ജീവനക്കാരികളില്‍ നിന്ന് ഡി. ഐ.ജി തെളിവെടുത്തു.

ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് എന്നിവര്‍ക്കെല്ലാം ഈ ആത്മഹത്യയില്‍ പരോക്ഷമായ പങ്കുണ്ട്. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നുവെങ്കിലും ചുമതലയുള്ള അസി. സൂപ്രണ്ട് ജീവനക്കാര്‍ അറിയിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തുന്നത്. ജയിലില്‍ പുറംജോലിക്കായി പുറത്തിറങ്ങിയ സൗമ്യക്ക് ജീവനക്കാരില്‍ നിന്നും സഹതടവുകാരില്‍ നിന്നും അരമണിക്കൂറോളം മാറി നില്‍ക്കാന്‍ കഴിഞ്ഞത് വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത്, ഇവര്‍ക്ക് നിരീക്ഷണം വേണമെന്ന് പോലീസ് നേരത്തേ ജയില്‍ അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍, അത്തരത്തിലൊരു സുരക്ഷ ജയിലില്‍ ഉണ്ടായിരുന്നില്ല.

റിമാന്‍റ് പ്രതി തൂങ്ങി മരിക്കാനുണ്ടായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങാനാണ് പോലീസ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends