Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കാഞ്ഞങ്ങാട്ടെ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസില്‍ ഡോ. മുഹമ്മദ് അഷ്‌കറിന് ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ചത് ഭീഷണിക്ക് വഴങ്ങാത്ത ഒരേയൊരു പെണ്‍കുട്ടിയുടെ ഉറച്ച നിലപാട്; പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട 12 പെണ്‍കുട്ടികളും അവസാനം പിന്മാറി; നാടിനെ നടുക്കിയ ഒരു കേസിന്റെ വിജയം പെണ്‍കുട്ടികള്‍ക്ക് കരുത്താകുന്നു

31 AUGUST 2018 09:26 AM IST
മലയാളി വാര്‍ത്ത

ഒരു പെണ്‍കുട്ടിയുടെ ധീരമായ നിലപാടാണ് കാഞ്ഞങ്ങാട്ടെ ഡോക്ടറെ കുടുക്കിയത്. കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസില്‍ കാസര്‍ഗോഡ് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറിന് (28) ഏഴ് വര്‍ഷം കഠിന തടവിനും 50,000 പിഴയടക്കാനുമാണ് ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.അഡീ. ജില്ലാ സെഷന്‍സ് ജഡ്ജ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 2012 ല്‍ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് വിദ്യാര്‍ത്ഥിനിയായിരുന്ന 17 കാരിയെ പീഡിപ്പിച്ച കേസിലാണ് അഷ്‌ക്കറിനെ കോടതി കഠിന തടവിന് ശിക്ഷിച്ചത്. 2013ലാണ് അഷ്‌ക്കറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. പതിമൂന്നോളം പെണ്‍കുട്ടികളെ അഷ്‌ക്കര്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നിരുന്നുവെങ്കിലും അഞ്ചു കേസുകളാണ് ആദ്യം പോലീസ് രജിസ്റ്റര്‍ ചെയ്തത്. 

പെണ്‍കുട്ടികളൊന്നും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് സ്വമേധയാണ് അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന കെ വി വേണുഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ പോലീസ് കള്ളക്കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കാണിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വാദി വിഭാഗത്തില്‍പെട്ടവര്‍ മൊഴി മാറ്റിയതിനാല്‍ നാലു കേസുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.

അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി സ്വാധീനിച്ച് കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശക്തമായ നീക്കമുണ്ടായിരുന്നുവെങ്കിലും ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുകയും കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു കേസ് മാത്രം നിലനില്‍ക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. 

ഈ കേസില്‍ ഹൊസ്ദുര്‍ഗ് സി ഐയുടെ അന്വേഷണം സുതാര്യമല്ലെന്ന് കാണിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം കോടതി െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി കെ വി രഘുരാമനെ ഏല്‍പിച്ചിരുന്നു. അദ്ദേഹം നടത്തിയ തുടര്‍അന്വേഷണത്തിനൊടുവിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ഇപ്പോള്‍ ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയ ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ ആ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് അമ്പലത്തറ ടൗണില്‍ അഷ്‌ക്കര്‍ പോസ്റ്റര്‍ പതിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായിരുന്ന അഷ്‌ക്കര്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപവുമാണ് ട്യൂഷന്‍ സെന്റര്‍ നടത്തിവന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends