കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറുന്നു ; മുഖ്യമന്ത്രിയുടെ മാറ്റിവച്ച അമേരിക്കന്‍ യാത്ര ഈ ആഴ്ച ; മുഖ്യമന്ത്രിയുടെ അഭാവത്തിൽ മറ്റാരും പകരം ചുമതല വഹിക്കില്ല

സംസ്ഥാനം പ്രളയദുരിതം പേറിയ സാഹചര്യത്തിൽ മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ച. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ മറ്റാരും പകരം ചുമതല വഹിക്കില്ല.
കഴിഞ്ഞ പത്തൊമ്പതിനായിരുന്നു ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയിൽ കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് പത്തൊമ്പതിന് പുറപ്പെട്ട് സെപ്റ്റംബര്‍ ആറിന് തിരിച്ചെത്താനായിരുന്നു ആദ്യതീരുമാനം. മുഖ്യമന്ത്രിയുടെ ചികിത്സയുടെ പൂർണ ചെലവ് സംസ്ഥാന സര്‍ക്കാർ വഹിക്കും. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
അതേസമയം പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാരെ വിദേശ രാജ്യങ്ങളിലേക്ക് ഒക്ടോബർ മാസത്തിൽ അയക്കും. ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയുമാണ് അയക്കുക. യു.എ.ഇ., ഒമാൻ, ബഹ്റിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്ത്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























