ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഇ.ഡി. കേസിലെ പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെന്നും ഇ.ഡി അറിയിച്ചു. സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്.
സ്വര്‍ണം ചെമ്പാക്കിയ രേകള്‍ കണ്ടെത്തിയെന്നും ഇ.ഡിയുടെ പ്രത്സാവനയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. 2019നും 2024നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇ.ഡി കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ കൊച്ചി സോണല്‍ ഓഫീസിലെ ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളില്‍ ചൊവ്വാഴ്ച പരിശോധന നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്‌പോണ്‍സര്‍മാര്‍, ജുവലറികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസ് െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.
ദ്വാരപാലക വിഗ്രഹ ഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിവ്‌റെ വാതില്‍ ഫ്രെയിം പാനലുകള്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകള്‍ ആണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തി, 20192025 കാലയളവില്‍ ക്ഷേത്ര പരിസരത്ത് നിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇ.ഡി പറയുന്നു.
https://www.facebook.com/Malayalivartha

























