യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പട്ട മലയാളി പാസ്റ്റര്‍ ആല്‍ബിന് ജാമ്യം. മജിസ്‌ട്രേറ്റ് കോടതിയാണ് പാസ്റ്റര്‍ ആല്‍ബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്റര്‍ ആല്‍ബിനെ മതപരിവര്‍ത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സ്വദേശി ആല്‍ബിനെയാണ് ബജറങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കാണ്‍പൂരിനടുത്ത് നൗരംഗയില്‍ വീട്ടില്‍ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പരാതി. ഇതിനെതിരെ പ്രതിഷേധിച്ചവരെ ആല്‍ബിന്‍ ആക്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.
ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരുന്നത്. കാണ്‍പൂരിലെ ജയിലിലായിരുന്നു പാസ്റ്റര്‍ ആല്ബിന്.
https://www.facebook.com/Malayalivartha

























