ഡാമിന് മുകളിലത്തെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയ പോലീസുകാരനെ പഞ്ഞിക്കിട്ട് യുവതി; ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഒഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദ്ദനമേറ്റത്

പോലീസുകാരന് നേരെ യുവതിയുടെ പരാക്രമം. ഇടുക്കി അണക്കെട്ടിന് മുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയതിനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഒഫീസർ ശരത് ചന്ദ്രബാബുവിനെ യുവതി മർദ്ദിച്ചത്. പരിക്കേറ്റ ശരത് ചന്ദ്രന്‍ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയപ്പോൾ സി ഐ കേസെടുക്കാന്‍ തയ്യാറായില്ലെന്നും പോലീസുകാരൻ പരാതി പറഞ്ഞു. ഇതോടെ പോലീസുകാരൻ എസ്പിക്ക് നേരിട്ട് പരാതി നൽകി.
https://www.facebook.com/Malayalivartha

























