കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികൾ...

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തുക ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പ്രളയകാലത്ത് കേരളമൊട്ടാകെ കൈയും മെയ്യും മറന്ന് രാപകല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാവുകയും ദുരിതാശ്വാസത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിന് സഹായിക്കുകയും വ്യക്തിപരമായി പണമായും സാധന സാമഗ്രികളായും തങ്ങളാല്‍ കഴിയുംവിധം ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തതിന് പുറമേയാണ് ചുമട്ടുതൊഴിലാളികള്‍ ഇത്രയും തുക സമാഹരിച്ച് നല്‍കിയതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























