തല്‍ക്കാലം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല; അക്കൗണ്ടില്‍ ഉള്ളതെടുത്ത് പുനര്‍ നിര്‍മ്മാണം നടത്തുക ;ബാക്കി ചെലവിനുള്ളത് അയ്യപ്പന്‍ തരും ; പമ്പ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ സഹായം തേടിയ ദേവസ്വം ബോര്‍ഡിന് തിരിച്ചടി

പമ്പ മണല്‍പ്പുറത്തിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ സഹായം തേടിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ കൈയില്‍ നിക്ഷേപമായി ഉള്ള തുക ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അക്കൗണ്ടില്‍ ഉള്ളതെടുത്ത് പുനര്‍ നിര്‍മ്മാണം നടത്തുക. ബാക്കി ചെലവിനുള്ളത് അയ്യപ്പന്‍ തരും എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
പമ്പയില്‍ കോടികളുടെ നഷ്ടമുണ്ടായെന്നും അവിടം പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ആവശ്യം ഉന്നയിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ കൈയില്‍ നിക്ഷേപമായി ഉള്ള 1200 കോടിയോളം രൂപ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍, ജീവനക്കാരുടെ ശമ്ബളം, വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഇവയൊക്കെ നല്‍കേണ്ടി വരുന്നതിനാല്‍ ആ തുക ബോര്‍ഡിന് ആവശ്യമാണെന്ന് പത്മകുമാര്‍ പറഞ്ഞു. തല്‍ക്കാലം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അക്കൗണ്ടില്‍ ഉള്ളതെടുത്ത് പുനര്‍ നിര്‍മ്മാണം നടത്തുക. ബാക്കി ചെലവിനുള്ളത് അയ്യപ്പന്‍ തരും എന്നായിരുന്നു പിണറായിയുടെ മറുപടി.
പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മ്മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മ്മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്‌ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു.എന്നാല്‍ ഇതിനുള്ള പണമൊക്കെ ദേവസം ബോര്‍ഡ് നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha

























