ബാങ്ക് അക്കൗണ്ട് രേഖകള്‍ ഇല്ല; ദുരിതബാധിതർക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നു

തിരുവനന്തപുരം: ദുരിതബാധിതർക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. 10000 രൂപയാണ് പ്രളയത്തില്‍പ്പെട്ടവര്‍ക്കായി സർക്കാർ ആൻ അനുവദിച്ച തുക. ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കുന്നതിനാലാണ് ധനസഹായം വൈകുന്നതെന്നാണ് ആക്ഷേപം.
ലക്ഷക്കണക്കിന് പേര്‍ക്കാണ് അടിയന്തര ധനസഹായം ഇതുവരെയും ലഭിക്കാത്തത്. പ്രളയത്തില്‍ പലരുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ നശിച്ചുപോയതാണ് ഇതിന് കാരണം. ധനസഹായം നല്‍കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങള്‍ ഇല്ലാതെ പണം നൽകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. അതേസമയം പേര് ഉപയോഗിച്ച് വിവരങ്ങള്‍ കണ്ടെത്തിയാല്‍ അര്‍ഹതപ്പെട്ട ആളാണോ എന്ന് തിരിച്ചറിയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് 242.73 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























