പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്'; 40 ലക്ഷം രൂപയുടെ ധനസഹായം പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്' കൂട്ടായ്മ രംഗത്തെത്തിയിരിക്കുയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപയുടെ ചെക്ക് അംഗങ്ങളായ സുഹാസിനി, ലിസി, ഖുഷ്ബു എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കൂട്ടായ്മയില്‍ അംഗങ്ങളായവര്‍ സ്വയമേ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് പുറമെയാണിതെന്നും, ഒപ്പംതന്നെ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. 1980 കാലഘട്ടത്തില്‍ സിനിമയില്‍ സജ്ജീവമായവരുടെ കൂട്ടായ്മയാണ് 'സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് ഫ്രം എയ്റ്റീസ്'.
https://www.facebook.com/Malayalivartha

























