കേരളത്തിലെ റെയില്‍വേയുടെ സ്ഥിതി അത്യന്തം പരിതാപകരം: പണികള്‍ ഇഴയുന്നു എല്ലാം തോന്നിയപോലെ; കൃത്യമായ പാളം പരിശോധനകള്‍ പോലും നടക്കുന്നില്ല; കേരളത്തിന് റയില്‍വേ സോണ്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തം

കേരളത്തിന് സ്വന്തമായി ഒരു റയില്‍വേ സോണ്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പറഞ്ഞ് പഴകിയ ഒരു പല്ലവിയാണത്. തമിഴ്‌നാട് ഉള്ളിടത്തോളം കാലം സോണില്ലാതെ കേരളത്തിന് റെയില്‍വേയില്‍ രക്ഷയില്ല. മുല്ലപ്പെരിയാറിലെ അവസ്ഥ പോലെ തന്നെയാണ് റെയില്‍വേയുടെ കാര്യത്തിലും കേരളത്തിന് തമിഴ്‌നാടിന്റെ പാര. സംസ്ഥാനത്തെ റയില്‍വേ വികസനത്തിനു മറ്റു വഴികളില്ല. ട്രാക്കുകളില്‍ കത്യമായ പരിശോധന പോലും നടത്താതെ തോന്ന്യാസം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ആരുടെയോ ഭാഗ്യം കൊണ്ടാണ് ട്രെയിനുകള്‍ അപകടത്തില്‍പ്പെടാതെ ഓടുന്നത്.
തിരുനല്‍വേലിയുള്‍പ്പെടുന്ന തിരുവനന്തപുരം ഡിവിഷനും മംഗലാപുരം ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷനും കേരളത്തിലാണെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ദക്ഷിണ റയില്‍വേയുടെ ചെന്നൈ ആസ്ഥാനത്തിനു മുമ്പില്‍ കനിയണമെന്ന അവസ്ഥയാണ്. 24 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ പാതപോലും കേരളത്തില്‍ വന്നിട്ടില്ലെന്നും കേരളതമിഴ്‌നാട് ട്രെയിന്‍ യൂസേഴ്‌സ് അസോസിയേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണ റയില്‍വേയില്‍ നിന്നു നിരന്തരം അവഗണന നേരിടുന്ന സാഹചര്യത്തില്‍ കേരളം ആസ്ഥാനമായി പ്രത്യേക സോണ്‍ വേണമെന്ന ആവശ്യം ശക്തമായി. സ്വാതന്ത്ര്യവും സാമ്പത്തികവുമില്ലാത്ത രണ്ടു ഡിവിഷനുകള്‍ കൊണ്ട് സംസ്ഥാനത്തെ റയില്‍വേക്കു മുന്നോട്ടു പോകാനാവില്ലെന്ന് യാത്രക്കാരുടെ സംഘടനകള്‍ പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
സോണ്‍ എന്ന ആവശ്യം കേന്ദ്രം പരിഗണിച്ചാല്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് തിരുനല്‍വേലിയും പാലക്കാട് ഡിവിഷനില്‍ നിന്ന് മംഗലാപുരവും വിട്ടു പോകും എന്ന പ്രശ്‌നമുണ്ട്.960 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് നടപടികള്‍ സ്വീകരിച്ചപ്പോള്‍, പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളില്‍ നാലുകോടിക്കു മുകളില്‍ വരുന്ന പദ്ധതികള്‍ക്ക് അനുമതി ദക്ഷിണ റയില്‍വേയുടെ ചെന്നൈ ആസ്ഥാനത്തു നിന്നു വരണം എന്ന് പൊടുന്നനെയുണ്ടായ ഉത്തരവാണ് സോണിനു വേണ്ടിയുള്ള ആവശ്യം ഇപ്പോള്‍ വീണ്ടും ശക്തമാകാന്‍ കാരണമായത്.
കൊച്ചി ഓഫീസിലെ ഡപ്യൂട്ടി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തസ്തിക നിര്‍ത്തലാക്കാനും കൊണ്ടുപിടിച്ച നീക്കം നടക്കുന്നുണ്ട്. മേലില്‍ ഓരോ ടെണ്ടര്‍ നടപടിക്കും ചെന്നൈ ആസ്ഥാനത്ത് പ്രത്യേകമൂന്നംഗ സമിതി യോഗം ചേര്‍ന്ന് പരിശോധിച്ചിട്ടേ അനുമതി നല്‍കൂ.
2017-18 ല്‍ മലബാര്‍ ഭാഗത്ത് റയില്‍പ്പാളങ്ങളുടെ ജോലിക്കായി നീക്കിവച്ച 61 കോടിയില്‍ 13 കോടി മാത്രമാണ് ചെലവിട്ടതെന്നും ഈ കാലയളവില്‍ത്തന്നെ ഗതാഗത സൗകര്യ വികസനത്തിനുള്ള പുതിയ ജോലികള്‍ക്കായി ബജറ്റില്‍ നീക്കിവച്ച 85 കോടിയില്‍ ഒരു പൈസ പോലും വിനിയോഗിച്ചിട്ടില്ലെന്നും കൊച്ചിയിലെ ഒരു വിവരാവകാശ പ്രവര്‍ത്തകനു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിരുന്നു.പാലക്കാട്, മധുര, സേലം എന്നീ റയില്‍വേ ഡിവിഷനുകള്‍ക്ക് പ്രയോജനപ്പെടുത്താനായി പാലക്കാട് ഡിവിഷനു കീഴില്‍ കരിങ്കല്‍ സംഭരണ ഡിപ്പോ (മെഗാ ബാലസ്റ്റ് ഡിപ്പോ) സ്ഥാപിക്കാന്‍ നേരത്തെയുണ്ടാക്കിയ ധാരണ അട്ടിമറിച്ച് ഡിപ്പോ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്കു മാറ്റാനും ചെന്നൈ ആസ്ഥാനം കേന്ദ്രീകരിച്ച് ചരടുവലികള്‍ തകൃതിയായി നടക്കുന്നുണ്ട്.
രാജ്യത്തെ 600ഓളം റയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നുള്ള പദ്ധതി വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ ഫെബ്രുവരിയില്‍ റയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തപ്പോള്‍, നേരത്തേ വികസന പട്ടികയില്‍ ഇടംനേടിയ കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്റെ ഭാവി അനിശ്ചിതത്വത്തിലായത് വലിയ എതിര്‍പ്പിനിടയാക്കിയിരുന്നു. കേരളത്തിലെ പണികള്‍ എല്ലാം മെല്ലെപ്പോക്കാണ് ഇപ്പോള്‍ നടക്കുന്നത്. ആറുമാസമായി തുടങ്ങിയ കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ പണികള്‍ ഇഴയുകയാണ്. റെയില്‍വേയുടെ അപ്രൂവല്‍ വൈകുന്നതുമൂലും കേരളത്തിലെ പണികളെല്ലാം പാതിവഴിയിലാണ്.
https://www.facebook.com/Malayalivartha

























