ആ രംഗം മനോഹരമായി ചെയ്തതിനെക്കുറിച്ച് വിവരിച്ച് പ്രിയ താരം

കഥാപാത്രമായി ജീവിക്കുക എന്ന് കേട്ടിട്ടില്ലേ... ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കാനായി താരങ്ങള്‍ പല തരത്തിലുള്ള തയ്യാറെടുപ്പുകളും നടത്താറുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം കൃതി ഖര്‍ബണ്ഡയും അഭിനയിച്ച യംല പഗല ധീവാനാ ഫിര്‍ സേയെന്ന സിനിമ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ടൊരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന താരമായിരുന്നിട്ട് കൂടി അദ്ദേഹം ഫുള്‍ എനര്‍ജിറ്റിക്കായി നില്‍ക്കുകയായിരുന്നു. ആ രംഗമാണെങ്കില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരുന്നുവെന്നും താരം പറയുന്നു.
പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടയില്‍ തനിക്ക് വേണ്ടത്ര ധൈര്യം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് താന്‍ വോഡ്ക കഴിച്ചത്. ഇതല്ലാതെ മറ്റൊരു മാര്‍ഗവും ആ സമയത്ത് മുന്നിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. അഭിനേതാവെന്ന നിലയില്‍ ഇത്തരം രംഗങ്ങള്‍ക്ക് മുന്നില്‍ പതറിയാല്‍ ചനിക്ക് ഈ മേഖലയില്‍ തുടരാനാവില്ലെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. തന്റെ പരിഭ്രമം മനസ്സിലാക്കിയ അണിയറപ്രവര്‍ത്തകര്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. അങ്ങനെയാണ് രംഗം പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.
സിനിമയുടെ സെറ്റില്‍ എല്ലാവരും നല്ല സൗഹൃദത്തിലായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെയാണ് അവരൊക്കെ പെരുമാറിയത്. ഇത്തരത്തില്‍ കരിയറിലെ തന്നെ സുപ്രധാന സിനിമയായി മാറിയേക്കാവുന്ന തരത്തിലുള്ള അവസരം ലഭിച്ചപ്പോള്‍ നോ പറയാന്‍ തോന്നിയിരുന്നില്ലെന്നും താരം പറയുന്നു.

തിയേറ്ററുകളിലേക്കെത്തിയ സിനിമ മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് തുടക്കത്തിലെ വിലയിരുത്തലുകള്‍. സിനിമയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചേക്കുമെന്നുള്ള പ്രതീക്ഷ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.

https://www.facebook.com/Malayalivartha





















