ചികിത്സയ്ക്കായി ഈ ആഴ്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോകാനിരുന്നതാണ് പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല.
ഓഗസ്റ്റ് 19ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തെ തുടര്‍ന്ന് ചികിത്സ മാറ്റിവെക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയായിരുന്നു പറഞ്ഞിരുന്നത്.
മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുക.
https://www.facebook.com/Malayalivartha





















