ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വീണ്ടും ചില വ്യക്തതവേണം; വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയില്‍നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു. മൂന്നാം തവണയാണ് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. ബിഷപ്പിന്റെ മൊഴിയില്‍ വ്യക്തത വരുത്താനും ചില സംശയങ്ങള്‍ നിവാരണം ചെയ്യാനുമാണ് കന്യാസ്ത്രീയെ വീണ്ടും കണ്ടതെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
അന്വേഷണസംഘത്തിന് ബിഷപ് നല്‍കിയ മൊഴിയില്‍ വ്യക്തിവൈരാഗ്യംമൂലമാണ് പരാതിയെന്നാണ് പറഞ്ഞിരുന്നത്. കെട്ടിച്ചമച്ചതാണെന്നും പറഞ്ഞിരുന്നു. താന്‍ കുറവിലങ്ങാട് മഠത്തിലെത്തിയ തീയതികള്‍ സന്ദര്‍ശ രജിസ്റ്ററില്‍നിന്ന് നോക്കി മനസ്സിലാക്കി പരാതി തയാറാക്കുകയായിരുന്നുവെന്നും ഫ്രാങ്കോ മൊഴി നല്‍കിയിരുന്നു. ആദ്യമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയ 2014 മേയ് അഞ്ചിന് താന്‍ കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയത്. അന്ന് തൊടുപുഴയിലെ മുതലക്കോടത്തുള്ള മഠത്തിലാണ് താമസിച്ചിരുന്നതെന്നാണ് അറിയിച്ചത്.
കഴിഞ്ഞദിവസം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. ഇതില്‍ ബിഷപ് തങ്ങിയതിന്റെ രേഖകളില്ല. ഇതോടെ ബിഷപ്പിന്റെ മൊഴി കള്ളമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാല്‍, മഠത്തിലെ കന്യാസ്ത്രീകള്‍ രാത്രി ബിഷപ് തങ്ങിയിട്ടുണ്ടെന്നും എന്നാല്‍, ഈദിവസമാണോ അതെന്ന് ഓര്‍ക്കുന്നില്ലെന്നുമാണ് മൊഴി നല്‍കിയത്. നേരത്തേ ഈദിവസം ബിഷപ്പിനെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തുേമ്പാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവര്‍ നാസര്‍ മൊഴി നല്‍കിയിരുന്നു.
അതിനിടെ, കേസിന്റെ തുടര്‍നടപടികള്‍ വൈകിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നേരത്തേ കന്യാസ്ത്രീയുടെ മൊഴിസ്ഥിരീകരിക്കാനെന്ന പേരില്‍ ആഴ്ചകളോളം തെളിവെടുപ്പ് നടത്തിയ സംഘം ഇപ്പോള്‍ ബിഷപ്പിന്റെ മൊഴികള്‍ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha





















