പൊലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി 200 മത്സ്യത്തൊഴിലാളികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭയോഗത്തിന്റെ തീരുമാനം; 2008 ഡിസംബര്‍ വരെയുള്ള കടങ്ങള്‍ക്കും ആശ്വാസം

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്ന് പൊലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. 2008ലെ നിയമപ്രകാരം 2007 ഡിസംബര്‍ 31 വരെയുള്ള കാലത്തേക്കുളള കടങ്ങള്‍ക്കുമാത്രമേ ആശ്വാസം നല്‍കാന്‍ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനാണ് ഭേദഗതി.
1. സാംസ്‌കാരികവകുപ്പിനുകീഴിലെ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കും.
2. ഹൈകോടതിയിലേക്ക് 105 തസ്തികകള്‍ (വിവിധം) സൃഷ്ടിക്കും.
3. അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാബോര്‍ഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളിവിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും.
4. കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച മൂന്നംഗ വഖഫ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നഡ്രൈവര്‍മാരെയും നിയമിക്കും.
5. ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.
https://www.facebook.com/Malayalivartha





















