408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി വോഡഫോണും ഐഡിയയും കൈകോര്‍ത്തു; സ്ഥാപിതമായിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസ്

ഇന്ത്യയിലെ ടെലികോം സേവനരംഗത്തെ ഭീമന്‍മാരായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ഒന്നിച്ചു. ലയനം പൂര്‍ത്തിയായതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനായി 12 ഡയറക്ടര്‍മാരെ(ആറു സ്വതന്ത്ര ഡയറക്ടര്‍മാരുള്‍പ്പെടെ), ഉള്‍പ്പെടുത്തി 'വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്' എന്ന പുതിയ ബോര്‍ഡ് രൂപീകരിച്ചു. ഇതോടെ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയിരിക്കുകയാണ് 'വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്'.
'ഇന്ന് ഞങ്ങള്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററെ സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ നിമിഷമാണ് ഇത്... വോഡഫോണ്‍ ഐഡിയ ലിമിറ്റഡിലൂടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ ഒരു സംരംഭം നിര്‍മിച്ചെടുക്കുകയാണ് ലക്ഷ്യം.' കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.
കമ്പനിയുടെ സി.ഇ.ഒ ആയി ബാലേഷ് ശര്‍മയെ നിയമിച്ചതായും കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വോഡഫോണും ഐഡിയയും അതാത് ബ്രാന്‍ഡുകളായി തന്നെ വിപണിയില്‍ തുടരാനാണ് തീരുമാനം.
https://www.facebook.com/Malayalivartha





















