അത് ശരിയായില്ല...ദുരിതാശ്വാസം ദുരിതമനുഭവിക്കുന്നവര്‍ക്ക് മാത്രമായിരിക്കണം; ദുരിതാശ്വാസ നിധിയില്‍ നിന്നും ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ നധസഹായം നല്‍കയതിനെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

ജനങ്ങള്‍ ഈപ്പണം നല്‍കുന്നത് സര്‍ക്കാരിനെ വിശ്വസിച്ചാണ്. അത് തോന്നിയപോലെ ചെയ്യാന്‍ പറ്റില്ല. വിശ്വാസ്യതയാണ് പ്രധാനം.ഒരുകാരണവശാലും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവാക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
അന്തരിച്ച മുന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നധസഹായം നല്‍കയതിനെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. നിയമസഭയില്‍ ശാസ്ത്രീയമായ ചര്‍ച്ചകള്‍ നടക്കണം. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തിന് നിവേദനം നല്‍കിയിരുന്നു.
മലയാളികളുടെ കഷ്ടപ്പാടും പ്രവര്‍ത്തനവും യുഎഇ പടുത്തുയര്‍ത്തിന് പിന്നിലുണ്ട്. അതു കൊണ്ട് അവരുടെ ധനസഹായത്തെ ഔദാര്യമായി പരിഗണിക്കേണ്ട കാര്യമല്ല. അര്‍ണബ് ഗോസ്വാമി ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തി പറയുന്ന കാര്യമല്ല വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















