സേലത്ത് ബസ്സപകടം: അപകടത്തില്‍ മലയാളികള്‍ അടക്കം ഏഴ് പേര്‍ മരിച്ചു,37 പേര്‍ക്ക് പരിക്ക്: അപകടത്തില്‍പ്പെട്ടത് തിരുവല്ല ബെംഗളുരു ബസ്

ബംഗലൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പുറപ്പെട്ട് സ്വകാര്യബസ് സേലത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 37 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരില്‍ നാല് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജോര്‍ജിനെയാണ് തിരിച്ചറിഞ്ഞത്. സംസ്ഥാനപാതയില്‍ മാമാങ്കത്ത് വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha






















