സ്വകാര്യ കമ്പനിയുമായി സഹകരിച്ച് വീണ്ടും കൊറിയര്‍ സര്‍വീസിന് തുടക്കമിടാന്‍ കെഎസ്ആര്‍ടിസി

സ്വകാര്യകമ്പനിയുമായി സഹകരിച്ച് വീണ്ടും കൊറിയര്‍ സര്‍വിസിന് തുടക്കമിടാന്‍ കെ.എസ്.ആര്‍.ടി.സി. ഇതിനായി കൊറിയര്‍ കം പാഴ്‌സല്‍ സര്‍വിസ് നടത്താന്‍ താല്‍പര്യമുള്ളവരില്‍നിന്ന് കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. കരാര്‍ ഏടുക്കുന്ന കമ്പനിക്ക് 5500 ബസുകളിലെ കൊറിയര്‍ ബോക്‌സുകളും ഓരോ ബസ്‌സ്റ്റാന്‍ഡിലെ നിശ്ചിത സ്ഥലവും വാടകക്ക് നല്‍കും. നേരത്തെ റീച്ചോണ്‍ ഫാസ്റ്റ്ബസ് കൊറിയര്‍ സര്‍വിസ് എന്ന പേരില്‍ സ്വകാര്യകമ്പനിയുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വിസ് നടത്തിയിരുന്നത്.
എന്നാല്‍, ഇതിലൂടെ ലഭിക്കുന്ന വരുമാനം നാമമാത്രമായതോടെ ഇവരുമായുള്ള കരാര്‍ റദ്ദാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം മൂന്ന്‌വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം. നാലിന് തുറക്കും. കൂടുതല്‍ ടെന്‍ഡറുകള്‍ ലക്ഷ്യമിട്ട് പ്രധാന ഡിപ്പോകളിലെല്ലാം അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തേക്കാകും കരാര്‍. കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.
നിശ്ചിതതുക ലഭിച്ചില്ലെങ്കില്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനാണ് ആലോചന. ഡിപ്പോകളില്‍ സൗജന്യമായി സ്ഥലം അനുവദിക്കുന്നത് ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയില്‍ ഒഴിവാക്കി. ഇനി ഓഫീസിന് സ്ഥലത്തിന് തറ വാടക നല്‍കണം. ബോക്‌സുകളില്‍ 10 ശതമാനം സ്ഥലം കോര്‍പറേഷന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. വന്‍വരുമാനം ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷയോടെയാണ് 2015ല്‍ കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്.
എന്നാല്‍, പദ്ധതിക്കായി കോര്‍പറേഷന്‍ നല്‍കിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായ വരുമാനം കരാറിലൂടെ ഉണ്ടായിട്ടില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എല്ലാ ബസുകളും വിട്ടുനല്‍കിയിട്ടും രണ്ടുലക്ഷം രൂപയാണ് മാസം ലഭിച്ചിരുന്നത്.
കൊറിയര്‍ ബോക്‌സ് നിര്‍മിക്കാന്‍ ചെലവായ തുകക്ക് തുല്യമായ വാടക പോലും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതോടെ എം.ഡി.ടോമിന്‍ ജെ.തച്ചങ്കരി കരാര്‍ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















