അതെല്ലാം പാര്‍ട്ടി തീരുമാനം: 140 എം.എല്‍.എമാരും നിയമസഭയില്‍ സംസാരിച്ച ചരിത്രമില്ല; സി.പി.എം എം.എല്‍.എമാരെ ഒഴിവാക്കിയതിനെ പിന്തുണച്ച് കാനം

എന്തിനും ഏതിനും സര്‍ക്കാരിനെ വിമര്‍ശിച്ച് ഗോളടിക്കുന്ന കാനത്തിന് മനംമാറ്റം. കെ രാജുവിനോട് മുഖ്യന്‍ കരുണ കാണിച്ചതിന് സിപിഐയുടെ മറു നന്ദിയെന്ന് പ്രതിപക്ഷം. മുഖ്യന്റെ പഴയ സ്വഭാവമായിരുന്നെങ്കില്‍ രാജുവിനെ പണ്ടേ പുറത്താക്കുമായിരുന്നു. അതിന് അതിബുദ്ധിയായിട്ടായിരുന്നു രാജുവിന്റെ മാപ്പു പറച്ചിലും പാര്‍ട്ടിയുടെ ശാസനയും എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സി.പി.എം എം.എല്‍.എമാരായ രാജു ഏബ്രഹാം, സജി ചെറിയാന്‍ എന്നിവരെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയ സംഭവം ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു. നിയമസഭയില്‍ ആര് സംസാരിക്കണമെന്ന് പാര്‍ട്ടികളാണ് തീരുമാനിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച എം.എല്‍.എമാരെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രസ്താവന. നിയമസഭയില്‍ എം.എല്‍.എമാരെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഉന്നയിക്കുന്നത് നിയമസഭയെക്കുറിച്ച് അറിയാത്ത് കൊണ്ടാണ്. 140 എം.എല്‍.എമാരും സംസാരിച്ച ഒരു നിയമസഭാ സമ്മേളനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























