പ്രളയത്തില്‍ നഷ്ടപ്പെട്ട പാചക വാതക സിലിണ്ടറുകള്‍ക്ക് പകരം പുതിയ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍

പ്രളയത്തില്‍ നഷ്ടപ്പെട്ട പാചകവാതക സിലിണ്ടറുകള്‍ക്ക് പകരം സിലിണ്ടര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പുതിയ സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രേഖകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പ്രളയബാധിത മേഖലയില്‍പ്പെട്ട മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ പുതിയ സിലിണ്ടറിന് 200 രൂപ അടച്ചാല്‍ മതി.
എ.പി.എല്‍ കുടുംബങ്ങള്‍ 1200 രൂപ അടക്കണം. നിലവിലത് 1600 രൂപയാണ്. രണ്ടുകോടിയുടെ അധികബാധ്യത സഹിച്ചാണ് പാക്കേജ്. 12,000 കിലോലിറ്റര്‍ വെള്ള മണ്ണെണ്ണ പുതുതായി കേരളത്തിന് അനുവദിച്ചു. ഒക്ടോബര്‍ഡിസംബര്‍ മാസങ്ങളിലെ പൊതുവിതരണ ക്വോട്ടയായ 4636 കിലോലിറ്ററിന് പുറമേയാണിത്.
ഇന്ത്യന്‍ ഓയിലിന്റെ പനമ്പിള്ളി നഗര്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍േട്രാള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























