വിഴിഞ്ഞ പദ്ധതിക്ക് അനുവദിച്ച ആയിരം ദിനങ്ങള്‍ ഇന്ന് അവസാനിക്കും

വിഴിഞ്ഞ പദ്ധതിക്ക് അനുവദിച്ച ആയിരം ദിനങ്ങള്‍ ഇന്ന് അവസാനിക്കും. 2015 ഡിസംബര്‍ അഞ്ചിന് വിഴിഞ്ഞം തുറമുഖത്തിന് കല്ലിടല്‍ കര്‍മം നടത്തുമ്പോള്‍ അദാനി പ്രഖ്യാപിച്ചത് 1000 ദിനങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും എന്നായിരുന്നു. എന്നാല്‍ 1000 ദിനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ ഒരിടത്തും എത്താതെ അവശേഷിക്കുകയാണ്.
വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പസ് സീപോര്‍ട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപയാണ്. കേരളം 2280 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയുമാണ് മുടക്കുന്നത്. ബാക്കി അദാനി പോര്‍ട്സും. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കണം. എന്നാല്‍, കരാര്‍ സമയത്തിൽ പണി തീരില്ലെന്ന് അദാനി ഗ്രൂപ് വ്യക്തമാക്കി. ഓഖി സമയത്ത് ഡ്രെഡ്ജര്‍ കേടായത് കാരണമാണ് പണി നടക്കാത്തതെന്ന് അദാനി ഗ്രൂപ് വ്യക്തമാക്കി.
കരാര്‍ സമയത്തില്‍ തീര്‍ന്നില്ലെങ്കില്‍ അതു കഴിഞ്ഞുള്ള ഒരോ ദിവസവും 12 ലക്ഷം രൂപ അദാനി കമ്ബനി സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാൽ നഷ്ടപരിഹാരം ഒഴിവാക്കാൻ ഓഖി ദുരന്തം അദാനി മറയാക്കുന്നുവെന്ന് ആരോപണം ഉയരുന്നു.
3.1 കിലോ മീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനുദ്ദേശിച്ച പുലിമുട്ടില്‍ 600 മീറ്റര്‍ മാത്രമാണ് പൂർത്തിയായത്. ഇതില്‍ നല്ലൊരു ശതമാനവും തിരയെടുത്തു. അഡ്മിനിസ്ട്രേറ്റിവ്, കസ്റ്റംസ്, ഇലക്ട്രിക്കല്‍ സെക്ഷനുകളടക്കം പ്രവര്‍ത്തിക്കേണ്ട 18 കെട്ടിടങ്ങളുടെ നിര്‍മാണം പാതിവഴിയിലാണ്. വാര്‍ഫ് നിര്‍മാണത്തിന് 650 പൈലിങ്ങുകളുള്ളതിൽ പൂര്‍ത്തിയായത് 377 എണ്ണം. പുലിമുട്ട് ശക്തിപ്പെടുത്താന്‍ നിര്‍മിക്കേണ്ട 10,000 ആക്രോപോഡുകളില് പൂര്‍ത്തിയായത് 7000 എണ്ണം. തുറമുഖത്തിന് 50 ഹെക്ടര്‍ ഭൂമി സജ്ജമാക്കണം. ഇനിയും 15 ഹെക്ടര്‍ കൂടി വേണം.
https://www.facebook.com/Malayalivartha

























