ഭാര്യയായ വയോധികയെ വീടിന്റെ രണ്ടാം നിലയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ച സംഭവത്തിൽ തെളിവു നശിപ്പിക്കാനെടുത്തത് മൂന്നു ദിവസം; കുറ്റസമ്മതം നടത്തിയ പ്രതിയുടെ തെളിവെടുപ്പ് കഴിഞ്ഞു; എണീറ്റ് നന്നായി ഒന്ന് നില്ക്കാൻ പോലും ശേഷിയില്ലാത്ത 91 വയസുകാരനൊപ്പം കൊലപാതകത്തിൽ കൂട്ടാളികൾ ഉണ്ടോ എന്ന സംശയത്തിൽ അന്വേഷണ സംഘം

എണീറ്റ് നന്നായി ഒന്ന് നില്ക്കാൻ പോലും ശേഷിയില്ലാത്ത 91 വയസുകാരൻ ഭാര്യയായ വയോധികയെ വീടിന്റെ രണ്ടാം നിലയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ച സംഭവത്തിൽ പ്രതിക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്ന സംശയത്തിൽ പോലീസ്. നിരന്തര വഴക്കിനെ തുടര്‍ന്ന് 80 കാരിയെ 90 കാരന്‍ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ഷെഡ്ഡിലിട്ടു കത്തിച്ചു.
വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകരയിലെ 92 കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ 87 കാരി കൊച്ചുത്രേസ്യയാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ സംഭവം പുറത്തറിഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ വൃദ്ധന്‍ ശാരീരികസ്വാസ്ഥ്യത പ്രകടിപ്പിച്ചു. ഇന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും ഇന്ന് തെളിവെടുപ്പ് നടത്തും.
വയോധികയുടെ വീടു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് പുറകയിലായി കത്തിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തലയോട്ടിയും കണ്ടെത്തി. ഈ മാസം 27 മുതല്‍ വയോധികയെ കാണാതായിരുന്നു. 28നു ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് ഊര്‍ജിതമായി അന്വേഷിച്ചിരുന്നു. തുടര്‍ന്നു വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കിടപ്പുമുറി അലങ്കോലമായി കിടക്കുന്നതും മുറിക്കകത്തു രക്തക്കറയും കണ്ടു. അതോടെ കൊലപാതകെമന്ന സംശയം ബലപ്പെട്ടു.
വീടിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലുള്ള ഷെഡ്ഡിനടുത്ത് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് അനുമാനം. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞുപോയി. കത്തിക്കുന്നതിന് മുമ്പ് ഭാര്യയുടെ കഴുത്തിലെ സ്വര്‍ണ്ണമാല അഴിച്ചെടുത്ത് കുഴിച്ചിടുകയും ചെയ്തു. ഏഴു മക്കളുള്ള ഇവര്‍ തനിച്ചാണ് വലിയ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളെല്ലാം വേറെ വീടുകളിലാണ്. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം.
പുതിയ വീടു വച്ച് ജോബിയും കുടുംബവും രണ്ടു മാസം മുമ്ബ് താമസം മാറ്റിയതിനെ തുടര്‍ന്ന് ഇവര്‍ തനിച്ചായി. നിസാര പ്രശ്‌നത്തിന് പോലും ഇവര്‍ വഴക്കിടുമായിരുന്നു. 26 ന് രാത്രി വീടിന്റെ മുകള്‍ നിലയില്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ചെറിയക്കുട്ടി കൊച്ചുത്രോസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയില്‍ തലയടിച്ചുവീണ കൊച്ചുത്രേസ്യയെ വടികൊണ്ട് അടിച്ചു. ചോരവാര്‍ന്നു മരിച്ചതോടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു. അന്വേഷിച്ചവരോട് മകളുടെ വീട്ടില്‍ പോയിരിക്കുന്നുവെന്ന് മറുപടി നല്‍കി.
27 ന് രാത്രി മൃതദേഹം മുകള്‍ നിലയില്‍ നിന്ന് താഴേക്കിടുകയും വീടിന് പിന്നിലെ ഷെഡിന് അരികെ ചകിരിയും വിറകും കൊണ്ട് കത്തിക്കുകയും ചെയ്തു. കൊച്ചു ത്രേസ്യയുടെ ആറു പവന്റെ മാലകളും വളകളും ഒന്നര കിലോമീറ്റര്‍ അകലെ ഇത്തനോളി പ്രദേശത്തെ ഇവരുടെ പറമ്ബില്‍ കുഴിച്ചിട്ടു. അമ്മയെ കാണാനില്ലെന്ന് മകന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നത്. പോലീസിന്റെ അന്വേഷണത്തില്‍ വീടിന് പിന്‍വശത്ത് എന്തോ കത്തിക്കരിഞ്ഞതായി കണ്ടെത്തി. തലയോടിന്റെ ഭാഗവും ചെറിയ അസ്ഥികളും കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തള്ളിയിട്ടപ്പോള്‍ സംഭവിച്ചതാണെന്നും പ്രതി മൊഴി നല്‍കി .
അമ്മയെ കാണാനില്ലെന്ന് മക്കള്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ പോലീസ് വീടിന് പുറകിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കത്തിച്ച പാടുകള്‍ കണ്ടെത്തിയത്. നാലു ദിവസം മുമ്പ് വഴക്ക് പിടിച്ചപ്പോള്‍ വടികൊണ്ട് ചെറിയകുട്ടി കൊച്ചു ത്രേസ്യയുടെ തലയില്‍ അടിച്ചു.
മരിച്ചെന്ന് മനസ്സിലായപ്പോള്‍ മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍ നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി ഷെഡ്ഡില്‍ കൊണ്ടിട്ട് കത്തിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചായിരിക്കാം കത്തിച്ചതെന്നാണ് കരുതുന്നത്. ഗോവണിപ്പടിയില്‍ വീണ രക്തത്തുള്ളികള്‍ ചെറിയകുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ ചെറിയക്കുട്ടി കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha

























