എലിപ്പനി ബാധിച്ച് ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചങ്ങം കരി ധര്‍മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയാണ് സുഷമ.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ക്യാമ്പ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവര്‍ക്ക് പനി ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.
പ്രളയമേഖലയിലുൾപ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ സ്ഥിതി ആശങ്കയ്ക്ക് വകനൽകുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്ത് ഒമ്പതു പേർ കൂടി മരിച്ചു. ഇവരിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്.
https://www.facebook.com/Malayalivartha

























