കേരളത്തിന്റെ സൈന്യം ഇനി പോലീസിൽ... പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികള്‍ പൊലീസിലേക്ക്; 200 പേര്‍ക്ക് താല്‍കാലിക നിയമനം; തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സർക്കാരിന്റെ വാഗ്ദാനം...

സമാനതകളില്ലാത്ത ദുരന്തം കേരളം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിസ്തുലമായിരുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇവരെക്കുറിച്ച് പറഞ്ഞത്. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ തങ്ങളുടെ മത്സ്യബന്ധനബോട്ട് കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിത പ്രദേശത്തെത്തിയത്. മഹാപ്രളയത്തില്‍ നിന്ന് കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി പോലീസില്‍ പണി. 200 പേര്‍ക്ക് കോസ്റ്റല്‍ വാര്‍ഡര്‍മാരായി താല്‍കാലിക നിയമനം നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഓഖി ദുരന്തം ഉണ്ടായ സമയത്ത് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാരിന് പാലിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ദുരന്തസമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വളന്റിയര്‍മാരാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിയുടെ ഭാഗമായി തീരദേശ പോലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























