ദോക്‌ലാ തര്‍ക്ക സമയത്ത് രാഹുൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ സമീപിച്ചത് ചൈനീസ് അംബാസഡറെ ; ചൈനീസ് വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരുമാറുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര

ചൈനീസ് വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരുമാറുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര. നിങ്ങള്‍ രാഹുല്‍ ഗാന്ധിയാണ്, 'ചൈനീസ് ഗാന്ധി'യല്ല. എന്തിനാണ് എപ്പോഴും നിങ്ങള്‍ അയല്‍രാജ്യത്തിന് അനുകൂലമായി സംസാരിക്കുന്നത് എന്ന് പത്ര ചോദിച്ചു. രാഹുലിന്റെ മാനസരോവര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ വിമര്‍ശനം.
ദോക്‌ലാ തര്‍ക്ക സമയത്ത് രാഹുൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ ചൈനീസ് അംബാസഡറെയാണു കണ്ടതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. സർക്കാരിന്റെ നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹത്തിനു കാണാമായിരുന്നു. എന്നാൽ ദോക്‌ലാ വിഷയത്തിൽ അദ്ദേഹം ചൈനീസ് പ്രതിനിധികളെയാണ് കണ്ടത്.
രാഹുലിന്റെ ചൈനീസ് താൽപര്യം പ്രകടമാണ്. എല്ലാകാര്യങ്ങളിലും അദ്ദേഹം ചൈനീസ് നിലപാടുകൾ അറിയുന്നതെന്തിനാണ്?. എന്നാൽ ഇന്ത്യൻ അഭിപ്രായങ്ങൾ അദ്ദേഹം അറിയുന്നുണ്ടോ?. ഏതൊക്കെ രാഷ്ട്രീയനേതാക്കളെയാണ് അദ്ദേഹം കാണുന്നത്?. രാഹുലിന്റെ വിശ്വാസത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ചൈനയുമായി അദ്ദേഹത്തിനും കുടുംബത്തിനുമുള്ള പ്രത്യേകബന്ധം വിശദമാക്കിയേ തീരു. ബെയ്ജിങ് ഒളിംപിക്സ് സമയത്ത് സോണിയാ ഗാന്ധി, റോബർട്ട് വാധ്‍ര, പ്രിയങ്കാ ഗാന്ധി എന്നിവർ ചൈനയുടെ വിശിഷ്ടാതിഥികളായിരുന്നു– ബിജെപി വക്താവ് ആരോപിച്ചു.
ദോക്‌ലാ വിഷയത്തില്‍ രാഹുല്‍ പ്രതികരിക്കാത്തതിനെക്കുറിച്ചും ബിജെപി നേതാവ് പരാമര്‍ശിച്ചു. ദോക്‌ലാ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ രാഹുല്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. ദോക്‌ലാ വിഷയത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും അതിനാല്‍ എനിക്ക് മറുപടി പറയാനാകില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.
അതേസമയം സാംബിത് പത്രയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്തിനാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും രാഹുലിന്റെ മാനസരോവര്‍ യാത്രയില്‍ ഇത്രയും അസ്വസ്ഥരാകുന്നത്. കൈലാസ്മാനസരോവര്‍ എവിടെയാണെന്ന് അവര്‍ക്കറിയാമോയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.
https://www.facebook.com/Malayalivartha

























