കേന്ദ്രം അനുവദിച്ച അരി സൗജന്യമാക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

പ്രളയകാലത്തു കേന്ദ്രം അനുവദിച്ച അരി സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ (എന്‍ഡിആര്‍എഫ്)നിന്നും അരിയുടെ വില ഈടാക്കരുതെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിനു നല്കിയ അധിക അരിയുടെ വില എന്‍ഡിആര്‍എഫിലെ സംസ്ഥാനത്തിനുള്ള വിഹിതത്തില്‍ നിന്ന് ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പസ്വാന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 89,000 ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിനു അധികമായി അനുവദിച്ചത്. തല്ക്കാലം വില ഈടാക്കാതെ അരി നല്‍കാനായിരുന്നു എഫ്സിഐയ്ക്കു നല്കിയ നിര്‍ദേശം. എന്നാല്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ പിന്നീട് വിലനല്കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha






















