ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്;സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തര ധനസഹായം അര്‍ഹരായ ലക്ഷക്കണക്കിന് പേര്‍ക്കാണ് ലഭിക്കാത്തത്; മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവെക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്ത പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ധനസമാഹരണത്തിനായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഉണ്ടായത്. അതേസമയം പല ക്യാമ്ബുകളിലും നിന്നും ആളുകള്‍ മടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. മാത്രമല്ല ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തര ധനസഹായം അര്‍ഹരായ ലക്ഷക്കണക്കിന് പേര്‍ക്കാണ് ലഭിക്കാത്തത്. കൂടാതെ ക്യാമ്ബുകളില്‍ നിന്നും ദുരിത ബാധിതര്‍ക്കായി സമാഹരിച്ച വസ്തുക്കള്‍ കടത്തിയവര്‍ക്കെതിരെയും ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം ഉയര്‍ന്നു.
https://www.facebook.com/Malayalivartha






















