പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി മന്ത്രിമാരുടെ ഭാര്യമാരും; ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി കേരളത്തിലെ മന്ത്രിമാരുടെ ഭാര്യമാരും രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യമാരുടെ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ കെ ബാലന്റെ ഭാര്യ ഡോ പി കെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ് സുലേഖ, സി രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം കെ, കെ രാജുവിന്റെ ഭാര്യ ബി ഷീബ, എ കെ ശശീന്ദ്രന്റെ ഭാര്യ എന്‍ ടി അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
https://www.facebook.com/Malayalivartha






















