സൗമ്യയുടെ ആത്മഹത്യ; മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടെന്ന് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊലക്കൊല കേസിലെ ഏക പ്രതിയായിരുന്ന സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമെ ജയില്‍ സൂപ്രണ്ട്, സംഭവ ദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശയുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ, സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത ദിവസം വനിത ജയിലില്‍ ജോലിക്ക് ഉണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ മാത്രമാണ്. 24ന് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. 20 തടവുകാര്‍ക്ക് 23 ജയില്‍ ജീവനക്കാരുള്ള സ്ഥാനത്താണ് അന്ന് നാല് പേര്‍ മാത്രം ജോലിക്ക് എത്തിയത്. ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ജോലിക്ക് എത്തിയത് 11 മണിക്കാണ്.
രാവിലെ ലോക്കപ്പില്‍ നിന്നുമിറക്കിയ സൗമ്യയേയും മറ്റ് രണ്ട് തടവുകാരെയും ഡയറി ഫാമില്‍ ജോലിക്കയച്ചു. എട്ട് മണിയോടെ സൗമ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് തടവുകാരെ അസി. പ്രിസണ്‍ ഓഫീസര്‍ പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം ഒറ്റയ്ക്കായിരുന്ന സൗമ്യയെ ആരും നിരീക്ഷിച്ചില്ല. തടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് ഗേറ്റിന് സമീപം അത്തപ്പുക്കളമിടുന്നത് നിരീക്ഷിച്ച ശേഷമാണ് സൗമ്യ സാരിയുമായി എത്തി ഡയറി ഫാമിന് പിന്നില്‍ തൂങ്ങി മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൗമ്യ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ അനാസ്ഥയാണെന്ന് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി പ്രദീപിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 24നാണ് സൗമ്യ ജയില്‍ വളപ്പില്‍ ജീവനൊടുക്കിയത്. 30ന് ഡി.ഐ.ജി അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി
https://www.facebook.com/Malayalivartha






















