ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ എത്തിയതെങ്ങനെ; ചിത്രം ഉണ്ടാക്കിയ പുകിലിനുശേഷം വിശദീകരണവുമായി നടി ചന്ദ്രാ ലക്ഷ്മണ്‍; സംഭവം ഇങ്ങനെ

നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലെത്തി എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പതിനെട്ടാം പടിക്കുമുന്നില്‍ നില്‍ക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുകിലു തുടങ്ങിയത്. എന്നാല്‍ ഇതിന് നടി നല്‍കുന്ന വിശദ്ദീകരണം ഇങ്ങനെ. ഒരു സ്വകാര്യ ഒണ്‍ലൈന്‍ മാധ്യമത്തെയാണ് നടി അറിയിച്ചത്
വിശദീകരം ഇങ്ങനെ
''ഇത് ശബരിമല അല്ല, നോര്‍ത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്‌നാട്, ആര്‍.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പന്‍ ക്ഷേത്രമാണിത്. ഇന്നലെ ഇവിടെ ദര്‍ശനത്തിനു പോയപ്പോള്‍ പതിനെട്ടാം പടിക്കു മുന്നില്‍ നിന്നെടുത്ത ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതോടെ പലരും സംശയങ്ങളുമായെത്തി. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മാതൃകയില്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ ചെട്ടിനാട് കുടുംബം പണികഴിപ്പിച്ച ക്ഷേത്രമാണിത്. ശബരിമലയിലെ പൂജാവിധികളൊക്കെ അതേപടി ഇവിടെ പിന്തുടരുന്നു. ഇവിടെ 365 ദിവസവും ദര്‍ശനം നടത്താമെങ്കിലും പതിനെട്ടാം പടി വഴി ദര്‍ശനത്തിനെത്തുന്നതിനു ചില നിയന്ത്രണങ്ങളുണ്ട്. ഇരുമുടിയേന്തി പതിനെട്ടാം പടി ചവിട്ടുന്നതിനു മണ്ഡലകാലത്തും ചില പ്രത്യേക ദിവസങ്ങളിലും മാത്രമേ അനുവദിക്കൂ. കന്നിമൂല ഗണപതിയും മാളികപ്പുറത്തമ്മയുമെല്ലാം ഇവിടെയുമുണ്ട്. എല്ലാ ദിവസവും ദര്‍ശനം നടത്താവുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.''
https://www.facebook.com/Malayalivartha






















