ആത്മഹത്യാഭീഷണി മുഴക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ തോക്കുചൂണ്ടുകയും ചെയ്ത ഹോളിവുഡ് നടി വനേസാ മാര്‍ക്വിസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു

ഹോളിവുഡ് നടി വെനേസ മാര്‍ക്വസ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. അടുത്തിടെയുണ്ടായ നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനുമായി പൊലീസ് എത്തി. തുടര്‍ന്ന് നടി ആത്മഹത്യാഭീഷണി മുഴക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു.
വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടി തോക്ക് താഴെയിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ നടിയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായിരുന്നില്ല. നടി പറയാനുംതയ്യാറായില്ല ഇതാണ് മരണത്തിന് കാരണമായത്.
https://www.facebook.com/Malayalivartha






















