ഭൂമിയിടപാട് കേസില്‍ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്‌രയെ പ്രതിയാക്കി കേസെടുത്ത് പോലീസ്

ഭൂമിയിടപാട് കേസില്‍ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്‌രയെ പ്രതിയാക്കി ഹരിയാന പൊലീസിന്റെ എഫ്‌ഐആര്‍. ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു.
ഭൂമി ഇടപാടില്‍ ക്രമക്കേടുകളുണ്ടെന്ന് നൂഹ് സ്വദേശിയായ സുരീന്ദര്‍ ശര്‍മ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് മനേസര്‍ ഡിസിപി രാജേഷ് കുമാര്‍ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഡിഎല്‍എഫ്, ഓംപ്രകാശ് പ്രോപര്‍ട്ടീസ് എന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമില്‍ റോബര്‍ട്ട് വാധ്‌രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ വാധ്‌ര തള്ളി. പ്രശ്‌നങ്ങളില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരായ കേസെന്ന് വാധ്!ര പ്രതികരിച്ചു. ഇതു തിരഞ്ഞെടുപ്പ് സീസണാണ്. ഇന്ധന വില ഉയരുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യം– അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















