സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു; വെള്ളി, ശനി ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം മരിച്ചത് ആറുപേര്‍

ആഗസ്റ്റ് 20 മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. 40 പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. 92 പേര്‍ സമാന ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ കോഴിക്കോട് ജില്ലയിലാണ്. ഈ വര്‍ഷം എലിപ്പനി ബാധിച്ച് 105 പേരാണ് മരിച്ചത്.
കോഴിക്കോട് വടകര മേപ്പയില്‍ പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ആണ്ടി(60), കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ കൃഷ്ണന്‍ (56), മുക്കം പന്തലങ്ങല്‍ പരേതനായ രാമന്റെ മകന്‍ ചുള്ളിയോട്ടില്‍ ശിവദാസന്‍ (61) എന്നിവരും മലപ്പുറം ആലംകോട് സ്വദേശി ആദിത്യന്‍ (53), കാളികാവ് സ്വദേശി അബൂബക്കര്‍ (50), അലിപറമ്പ് സ്വദേശി സുരേഷ് (45) എന്നിവരും ആലപ്പുഴ തകഴി സ്വദേശി സുഷമ (44), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി നിശാന്ത് (23) എന്നിവരുമാണ് മരിച്ചത്. കോഴിക്കോട് കിണാശ്ശേരി നോര്‍ത്ത് കരുവീട്ടില്‍ ലത്തീഫിന്റെ ഭാര്യ ആയിശബി (48) വെള്ളിയാഴ്ച മരിച്ചത് എലിപ്പനിയെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു. ഇതോടെ കോഴിക്കോട്ട് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
മൂന്നുദിവസം മുമ്പാണ് പനിബാധിച്ച് ആണ്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബു, സത്യന്‍, വിനോദന്‍, ഷാജി. ക്ഷീരകര്‍ഷകനായ ശിവദാസന് വെള്ളിയാഴ്ചയാണ് പനി ബാധിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: മാളുക്കുട്ടി. ഭാര്യ: ഷീലാദേവി. മക്കള്‍: ഷാജു, ഷൈജു (ഡി.വൈ.എഫ്.ഐ മുക്കം മേഖല ജോ. സെക്രട്ടറി). കൃഷ്ണന്‍ വെള്ളിയാഴ്ച രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഏറെക്കാലമായി കിണാശ്ശേരിയിലെ ഭാര്യവീട്ടിലാണ് താമസം. ഭാര്യ: പ്രമീള. മക്കള്‍: നിമിഷ, മേഘ, ശേഖ. മരുമകന്‍: പ്രജീഷ്.
എലിപ്പനി ബാധിച്ച് പത്തനംതിട്ടയില്‍ നാലുപേരും കോട്ടയത്ത് മൂന്നുപേരും ആലപ്പുഴയില്‍ രണ്ടുപേരും തൃശൂരില്‍ രണ്ടുപേരും പാലക്കാട്ട് ഒരാളും കോഴിക്കോട്ട് 26 പേരും കാസര്‍കോട്ട് രണ്ടുപേരും ചികിത്സതേടി. ഏഴുപേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
എച്ച്1എന്‍1 ബാധിച്ച് മലപ്പുറം വണ്ടൂര്‍ സ്വദേശി നാരായണന്‍ (55), പനി ബാധിച്ച് വയനാട് മേപ്പാടി സ്വദേശി അജിത്ത് (23), മെനിഞ്ചൈറ്റിസ് ബാധിച്ച് വയനാട് പൊഴുതന സ്വദേശി രാമു (73) എന്നിവരും മരിച്ചു.
https://www.facebook.com/Malayalivartha






















