പ്രളയക്കെടുതിയിൽ പെട്ടുപോയവർക്ക് സര്‍ക്കാരിന്റെ 10,000 രൂപയുടെ സഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക്

പ്രളയക്കെടുതിയിൽ പെട്ടുപോയവർക്ക് സര്‍ക്കാരിന്റെ 10,000 രൂപയുടെ സഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തകഴേ,എടത്വാ, തലവടി, മുട്ടാര്‍, വെളിയനാട്, നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, രാമങ്കരി, ചമ്ബക്കുളം, നെടുമുടി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലായിടത്തും യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പലതിനും അപ്പോള്‍ തന്നെ പരിഹാരം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























