നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല

കേന്ദ്ര മോട്ടര്‍ വാഹന നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ ക്ലാസ് മാറ്റല്‍, പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും.
ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 5 ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കില്‍ അയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെടും. ചലാന്‍ ലഭിച്ചു കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. ചലാനുകള്‍ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും.
കുടിശ്ശികയുള്ള ചലാനുകള്‍ അടച്ചു തീര്‍ക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ക്ക് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആര്‍.സി ഉടമയ്‌ക്കെതിരെയായിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക.
മറ്റാരെങ്കിലും ആണ് വാഹനം ഓടിച്ചിരുന്നതെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. ചലാനെതിരെ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. മുന്‍പ് വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനി മുതല്‍ വാഹന ഉടമയ്ക്കായിരിക്കും.
https://www.facebook.com/Malayalivartha























