കടലില്‍ കുളിയ്ക്കാനിറങ്ങിയ 16 കാരനെ കാണാതായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ സ്ഥലത്തിന് സമീപം കടലില്‍ കുളിയ്ക്കാനിറങ്ങിയ 16 കാരനെ തിരയില്‍ കാണാതായി. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാറിന്റെയും കലയുടെയും മകന്‍ ശ്രീകാന്തിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4 ഓടെ തോട്ടം നാഗര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിറയെ പാറക്കെട്ടുകള്‍ ഉള്ള അപകടം നിറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടയില്‍
ശക്തമായ തിരയില്‍ ശ്രീകാന്തിനെ കാണാതാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ശ്രീകാന്ത് കോട്ടുകാല്‍ ഗവ.സ്‌കൂളില്‍ എസ്എസ്എല്‍സി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























