അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കും ; തരംഗമായി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. തമാശ കലര്‍ത്തി ഫസ്റ്റ്‌പോസ്റ്റിന് അനുവദിച്ച ശശി തരൂരിന്റെ അഭിമുഖമാണ് ഇന്റര്‍നെറ്റ് ലോകത്ത് തരംഗമാകുന്നത്. അവസരം ലഭിച്ചാല്‍ ആരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാനാണ് ശ്രമിക്കുക എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ എന്നായിരുന്നു തരൂരിന്റെ മറുപടി.
മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാന്‍ കാരണവും ശശി തരൂര്‍ വിശദമാക്കുന്നു. പ്രസംഗത്തില്‍ മാത്രം കസറുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നുപറയാനുള്ള അവസരമാകും അത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന കാര്യങ്ങള്‍ മിക്കതും നടക്കുന്നില്ലെന്നും തരൂര്‍ പരിഹസിക്കുന്നു. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ തരൂരിനോട് ചോദിക്കപ്പെട്ടു. എല്ലാത്തിനും യുക്തവും ശക്തവുമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. സല്‍മാന്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിലേക്ക് ലഭിച്ച ക്ഷണം സംബന്ധിച്ചും തരൂര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ വേഷം ചെയ്യാനായിരുന്നു ക്ഷണം. എന്നാല്‍ സുഹൃത്തുക്കളുടെ ഉപദേശമാണ് തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശശി തരൂര്‍ പറയുന്നു. യുവാവിയിരുന്നപ്പോള്‍ യഥാര്‍ഥത്തിലുള്ള വിദേശകാര്യ മന്ത്രിയാകണമെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുതെന്നായിരുന്നു സുഹൃത്തിക്കളുടെ ഉപദേശം. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വന്ന ശേഷമാണ് സിനിമയില്‍ നിന്ന് ക്ഷണം ലഭിച്ചത്.
https://www.facebook.com/Malayalivartha
























