പട്ടിണി മാറ്റാന്‍ മീന്‍ വിൽപ്പന നടത്തി സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയ ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നെങ്കിലും ഹനാൻ അത്ഭുതകരമായി രക്ഷപ്പെട്ടു; നട്ടെല്ലിന് പരിക്കേറ്റ ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പട്ടിണിമാറ്റാൻ മീൻവിൽപ്പന നടത്തി സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയ കോളേജ് വിദ്യാർത്ഥിനി ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ഹനാൻ സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാറ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും ഡ്രൈവറും, ഹനാനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ‌്രെെവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കൊച്ചി മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലേക്കും മാറ്റി.
കഴിഞ്ഞ ദിവസം ഹനാന്‍ ഹനാനി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായി പോസ്റ്റുകൾ വന്നിരുന്നു. 'നരേന്ദ്രമോഡിക്ക് എന്ത് പണിയാണ് കൊടുക്കുക' എന്ന തരത്തിലായിരുന്നു പോസ്റ്റ്. എന്നാല്‍ ഹനാന്റെ പേരില്‍ നിരവധി വ്യാജ പേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പേജുകളില്‍ ഒന്നിലാണ് ഈ പോസ്റ്റുകള്‍ വന്നത്.

'ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത്' എന്ന അടിക്കുറിപ്പോടെ ഹനാന്‍ എതിരായ പോസ്റ്റുകള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുത്. എന്നാല്‍ തനിക്ക് ഇത്തരത്തില്‍ ഒരു പേജില്ലെന്നും രാഷ്ട്രീയപരമായി ഒരു പോസ്റ്റുകളോ വാക്കുകളോ താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഹനാന്‍ ആശുപത്രിൽ വച്ച് പ്രതികരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് രാവിലെ പത്ത് മണിക്ക് കമ്മീഷണർ ഓഫീസിലേയ്ക്ക് എത്താനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. തനിക്കെതിരായ ഈ അപവാദ പ്രചരണത്തിനെതിരെ സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha
























