കോടതിമുറി പൂരപ്പറമ്പാക്കി അഭിഭാഷകന്‍ പകച്ച് ജഡ്ജിയും അഭിഭാഷകരും; മജിസ്‌ട്രേറ്റിന് അഭിഭാഷകന്റെ തെറിയും, ഭീഷണിയും

കോടതിമുറിയില്‍ അഭിഭാഷകന്റെ അഴിഞ്ഞാട്ടം. മഹാരാഷ്ട്രയിലെ പര്‍ബാനി അഡീഷണല്‍ സെഷന്‍സ് തുറന്ന കോടതിയില്‍ വിധിപറയാന്‍ തുടങ്ങവേ മജിസ്‌ട്രേറ്റിനു അഭിഭാഷകന്റെ തെറിയും, പരിഹാസങ്ങളും, ഭീഷണിയും, സ്‌റ്റെനോഗ്രാഫറിന്റെ കയ്യില്‍ നിന്നും നോട്ടുബുക്ക് വാങ്ങി അഡീഷണല്‍ പബ്ലിക് പ്രോസിക്കൂട്ടരുടെ തലക്കെറിഞ്ഞു, നോട്ടുബുക്കെടുത്ത് മജിസ്‌ട്രേറ്റിന് നേരെയും എറിയാന്‍ ശ്രമം. മജിസ്‌ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ചും ആക്ഷേപം
മജിസ്‌ട്രേറ്റ് ഹൈക്കോടതി മുന്‍പാകെ നല്‍കിയ കോടയിലക്ഷ്യ പരാതിയില്‍ 55 വയസുള്ള അഭിഭാഷകന്‍ രാമചന്ദ്ര കഗനയ്ക്ക് ഒരു ആഴ്ചത്തെ വെറും തടവ് ശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി.
ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (2 ) വകുപ്പ് പ്രകാരം പ്രതിചേര്‍ക്കപ്പെട്ട ആളുടെ അഭിഭാഷകനായിരുന്നു രാമചന്ദ്രന്‍. പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി പ്രതിക്ക് ശിക്ഷ വിധിക്കുന്നതിനു മുന്‍പ് പ്രതിഭാഗത്തോട് ശിക്ഷയ്ക്കുമേല്‍ വാദം നടത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു അഭിഭാഷകന്‍ അസാധാരണമാം വിധം പെരുമാറിയത്.
ഉച്ചത്തില്‍ ആക്രോശിച്ച് സ്‌റ്റെനോഗ്രാഫറുടെ കയ്യില്‍ നിന്നും നോട്ട് ബുക്ക് തട്ടിപ്പാറയ്ക്കുകയും അത് അഡീഷണല്‍ പബ്ലിക് പോര്‍സിക്കൂട്ടര്‍ ആര്‍ ആര്‍ ശര്‍മയ്ക്ക് നേരെ എറിയുമാകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ച അദ്ദേഹം ..'വിധി പറയുന്നത് എങ്ങനെയാണെന്ന് ഞാന്‍ കാണിച്ചുതരാം, വിഡ്ഢിയായ മജിസ്‌ട്രേറ്റിന്' എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപോകുകയായിരുന്നു.
https://www.facebook.com/Malayalivartha
























