റാഫേൽ അഴിമതികേസിൽ മോദിയും ബിജെപിയും പ്രതിസന്ധിയിൽ ; പൊതുതെരഞ്ഞെടുപ്പ്മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്

റാഫേൽ അഴിമതികേസിൽ മോദിയും ബിജെപിയും പ്രതിസന്ധിയിൽ. മോദി പൂർണ പരാജയമെന്നും രാജ്യത്തെ ഇരുപത്തകൊല്ലം പിറകോട്ട് അടിച്ചുവെന്നും ആരോപണം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി തന്നെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് യുപി കോൺഗ്രസ്സ് അധ്യക്ഷൻ രാജ്ധബർ.
വരുന്ന പൊതുതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ റാഫേല്‍ ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി മറുപടി നല്‍കിയതോടെ ദേശീയ തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ വഴി മാറിയിരിക്കുകയാണ്.
റാഫേല്‍ കരാറില്‍ കോണ്‍ഗ്രസ് നുണ വില്‍ക്കുകയാണെന്ന ആരോപണവുമായി ജെറ്റ്‌ലി രംഗത്ത് വന്നിരുന്നു. ഓരോ തവണയും രാഹുല്‍ പറയുന്ന അഴിമതിത്തുക വ്യത്യാസമാണെന്നും ഇക്കാര്യത്തില്‍ കുട്ടികളെ പോലെ രാഹുല്‍ തര്‍ക്കിക്കുകയാണെന്നും ജെറ്റ്‌ലി കുറ്റപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























