ഫ്രോങ്കോയ്ക്കും മുരളീകുമാറിനും ഒരേ കേസില്‍ രണ്ടു നീതിയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ; കേസില്‍ ദുരൂഹതയെന്നും ആക്ഷേപം: മുരളിക്ക് നേവിയിലെ ജോലി നഷ്ടപ്പെടാന്‍ സാധ്യത

പീഡനക്കേസില്‍ അകത്തായ മുരളീകുമാറിന്റെ കേസിന്റെ സത്യാവസ്ഥ പോലീസ് അന്വേഷിക്കണമെന്ന ആവശ്യം ശ്കതം. മുരളിയ്‌ക്കൊപ്പം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലില്‍ എത്തിയതെന്നു തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചനകള്‍. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ ശേഖരിച്ചതായി സൂചനയുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേയ്ക്കും പൊലീസ് കടക്കും. ഇതിനിടെ പെണ്‍കുട്ടിയ്ക്കു മാരകമായി പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പീഡനക്കേസില്‍ അകത്തായതോടെയാണ് നേവി ഉദ്യോഗസ്ഥനും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ കുടമാളൂര്‍ സ്വദേശിയും മുന്‍ മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായ മുരളി കുമാറിന്റെ ജോലി നഷ്ടമാകുമെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടിമത ഹോട്ടല്‍ ഐഡയില്‍ കാമുകിയായ യുവതിയുമായി എത്തി മുരളി കൃഷ്ണന്‍ മുറിയെടുത്തത്. മുറിയില്‍ സൗഹൃദം പങ്കു വയ്ക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോധം തെളിഞ്ഞത്. യുവതിയുടെ സ്വകാര്യ ഭാഗത്തിലേറ്റ മുറിവ് മാരകമാണെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച മിസ്റ്റര്‍ ഇന്ത്യയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുഹൃത്തായ യുവതിയുമായി ബന്ധപ്പെടുന്നതിനിടെത്തന്നെയാണ് യുവതിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റതെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ മൊഴി. യുവതിയുടെ സ്വകാര്യ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. മിസ്റ്റര്‍ ഇന്ത്യ മുരളികുമാര്‍ തന്നെ ഹോട്ടലില്‍ ചായകുടിക്കാന്‍ വിളിച്ചുകൊണ്ടു പോയ ശേഷം, ബലമായി മുറിയിലേയക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.
തന്നെ ചായകുടിക്കുന്നതിനായി ഹോട്ടലില്‍ വിളിച്ചു വരുത്തിയ മുരളി, ബലം പ്രയോഗിച്ച് മുറിയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി. വിവാഹ വാഗ്ദാനം നല്‍കി മകളെ ലൈംഗികമായി പീഡിപ്പിച്ചതായി കാട്ടി യുവതിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ലൈംഗിക ബന്ധത്തിനിടെ മാരകയമായ രീതിയില്‍ മുറിവേല്‍ക്കുമോ എന്ന സംശയമാ പൊലീസ് ഉയര്‍ത്തുന്നത്.
ഇതിനിടെ കേസില്‍ കുടുങ്ങിയതോടെ നേവിയില്‍ നിന്നും മുരളിയുടെ ജോലി നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു പൊലീസ് നേവി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നു പിരിച്ച് വിടുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ നേവി സ്വീകരിക്കുമെന്നാണ് സൂചന. ഇതിനിടെ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഒരു മാസം അഞ്ചു ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് മുരളിയ്ക്കു ലഭിക്കുന്നുണ്ട്. കേസില്‍ കുടുങ്ങിയതോടെ ഈ അഞ്ചു ലക്ഷം രൂപയും മുരളിയ്ക്ക് നഷ്ടമാകും. ഏഴു തവണ മിസ്റ്റര്‍ ഇന്ത്യയായ മുരളി ഒരു തവണ ഏഷ്യന്‍ ചാമ്പ്യനുമായിട്ടുണ്ട്. പ്രതിദിനം അന്‍പത് മുട്ടയുടെ വെള്ളയാണ് മുരളി കഴിക്കുന്നത്, രണ്ടരകിലോ ചിക്കനും മത്സരമുള്ള ദിവസങ്ങളില്‍ കഴിക്കും. രാവിലെ മൂന്നു മണിക്കൂറും വൈകിട്ട് മൂന്നു മണിക്കൂറുമായി ആറു മണിക്കൂര്‍ സമയമാണ് ഇയാള്‍ ജിമ്മില്‍ ചിലവഴിക്കുന്നത്. പോലീസിനോട് തന്നെ അറസ്റ്റ് ചെയ്യരുതെന്ന് മുരളി കരഞ്ഞപേക്ഷിക്കുകയായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നായിരുന്നു മുരളിയുടെ വാദം. ഒരേ കേസുകളില്‍ പോലീസിന്റെ രണ്ടു നിലപാടുകളും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യപ്പെടുന്നു. ഇതിലും ശക്തമായി ഇരയുടെ മൊഴിയുണ്ടെങ്കിലും ഫ്രോങ്കോ കേസില്‍ അദ്ദേഹം സമൂഹത്തെയും നിയമത്തെയും വെല്ലുവിളിക്കുകയാണ്.
https://www.facebook.com/Malayalivartha
























